കൊളംബോ: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് ക്രിക്കറ്റ് താരം മോശമായി പെരുമാറിയ സംഭവത്തിൽ മാനേജർ മാപ്പു പറഞ്ഞു. ആതിഥേയരായ ശ്രീലങ്കയ്ക്കെതിരായ പാക്കിസ്ഥാന്റെ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവം.
ജീവനക്കാരി നിലവിളിച്ചതോടെ ഹോട്ടൽ ജീവനക്കാർ ഓടിയെത്തുകയും വിവരം പാക്കിസ്ഥാൻ ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം മാപ്പ് പറയുകയായിരുന്നു. സംഭവത്തിൽ താരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാക് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിലുൾപ്പെട്ട താരത്തിനോട് അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശം നൽകിയെന്നും കടുത്തശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ ബോർഡ് അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.